അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു

By Syndicated , Malabar News
Ajwa Travels

ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ലേഹോ രാം ബോറോക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നത്. ചികിൽസക്കിടെ ഉണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്നാണ് മരണം.

ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സല്‍ ചീഫ് എക്‌സിക്യൂട്ടീവ് മെമ്പറും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ പ്രസിഡണ്ടുമായ പ്രമോദ് ബോറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ ടിക്കറ്റിലായിരുന്നു ലേഹോ രാം ബോറോ നിയമസഭയിലേക്ക് ജനവിധി തേടിയത്.

Read also: ഉത്തർപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 15 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE