അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പോലീസ്

By Syndicated , Malabar News
Assam-mizoram issue
Ajwa Travels

ഗുവാഹത്തി: അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പൊലീസ്. കോലാസിബ് ജില്ലയില്‍ നിന്നും അസം പോലീസ് നിര്‍മാണ സാമഗ്രികള്‍ മോഷ്‌ടിച്ചെന്നാണ് പുതിയ ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് മിസോറാം പോലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

മിസോറാമിലെ സോഫായ് ഏരിയയില്‍ ഒരു പാലത്തിന്റെ പണി നടക്കുന്നുണ്ട്. വെള്ളിയാഴ്‌ച ഇവിടേക്ക് പ്രവേശിച്ച അസം പൊലീസ് നിർമാണ സാമഗ്രികളായ ഇരുമ്പ് കമ്പിയും മറ്റ് വസ്‌തുക്കളും മോഷ്‌ടിച്ചുവെന്നാണ് മിസോറാം ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച് ലാല്‍തലാങ്‌ലിയാന പറയുന്നത്. അസം പോലീസ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ലാല്‍തലാങ്‌ലിയാന ആരോപിച്ചു.

കഴിഞ്ഞ ജൂലൈയില്‍ നടന്ന അന്തര്‍സംസ്‌ഥാന പോലീസ് ഏറ്റുമുട്ടലില്‍ 6 അസം പൊലീസുകാര്‍ കൊല്ലപ്പെടുയും ഏകദേശം 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇരുസംസ്‌ഥാനങ്ങൾക്കും ഇടയിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്ന തീരുമാനം നിലനിൽക്കെയാണ് പുതിയ ആരോപണം.

Read also: നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്‌ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE