അസം സൈന്യത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

By News Desk, Malabar News
Assam Rifles Jawan Killed In Arunachal Pradesh
ആക്രമണം ഉണ്ടായ വാട്ടർ ടാങ്കർ
Ajwa Travels

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. രാവിലെ 9 മണിയോടെ ജയറാംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹെത്‌ളോങ് ഗ്രാമത്തിന് സമീപമാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിലെ പരേഷ് ബെറുവ, നാഷണല്‍ സോഷ്യലിസ്‌റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് വിഭാഗങ്ങളിലെ ഭീകരവാദികളാണെന്ന് സംസ്ഥാന ഭരണകൂടവും സുരക്ഷാസേനയും സംശയിക്കുന്നു.

സംഭവ സ്ഥലത്ത് ഒരു സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് ദേവാന്‍ഷ് യാദവ് വ്യക്തമാക്കി. എന്നാല്‍, വെടിവെപ്പ് നടന്നതായി ഉറപ്പ് വരുത്തിയിട്ടുണ്ട്. വെടിയേറ്റുണ്ടായ പരിക്കാണ് ജവാന്റെ മരണ കാരണമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികനെ ചാങ്‌ലാങ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അസമിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും.

Also Read: പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യു പി പോലീസ്

എന്‍.എസ്.സി.എന്‍.കെ ഭീകരവാദികള്‍ സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെ ആക്രമണം നടത്തിയിരുന്നു. രണ്ട് ജവാന്‍മാര്‍ അന്ന് വീരമൃത്യു വരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE