പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യു പി പോലീസ്

By Syndicated , Malabar News
Priyanka-gandhir_2020-Oct-04
Ajwa Travels

ലഖ്‌നൗ: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ചു വലിക്കാനുണ്ടായ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. പരസ്യമായാണ് പൊലീസുകാരന്‍ ഖേദം പ്രകടിപ്പിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.പി ഉത്തരവിട്ടിരുന്നു. സ്‍ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന പ്രവര്‍ത്തിയെ അനുകൂലിക്കില്ലെന്ന് പോലീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ശനിയാഴ്‌ച നോയിഡയില്‍ വെച്ചാണ് പ്രിയങ്കയെ പോലീസ് കൈയ്യേറ്റം ചെയ്‌തത്.

സംഭവത്തില്‍ രാജ്യത്തിന്റെ പലഭാഗത്തും നിന്നും പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. യോഗിയുടെ പോലീസിനു കീഴില്‍ വനിതാ പോലീസ് ഇല്ലേ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ശിവസേന എംപി സഞ്‌ജയ് റാവത്ത് ചോദിച്ചത്. ഒരു സ്‍ത്രീയോടുള്ള പുരുഷ പോലീസിന്റെ ഇത്തരം പെരുമാറ്റം അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പ്രതികരിച്ചിരുന്നു.

Read also: കര്‍ഷകരുടെ തകര്‍ച്ച കണ്ടുനില്‍ക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE