എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രം; കളക്‌ടർ

By Staff Reporter, Malabar News
sajith-babu

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രമെന്ന് കളക്‌ടർ. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്‌റ്റിൽ ഉൾപ്പെടാത്ത വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ ഭൂമിയോ വീടോ നൽകാൻ കഴിയില്ല. ആർക്കെങ്കിലും നൽകണമെങ്കിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം തീരുമാനിക്കണം.

ദുരിത ബാധിതർക്കുള്ള അവകാശങ്ങൾ മറ്റുള്ളവർ കവർന്നെടുക്കുന്നുവെന്ന് കഴിഞ്ഞ സെൽ യോഗത്തിൽ ആക്ഷേപം ഉയർന്നിരുന്നു. പട്ടികയിൽ ഉൾപ്പെട്ട രോഗികളിൽ ആർക്കെങ്കിലും സ്‌ഥലമോ വീടോ ലഭ്യമല്ലെങ്കിൽ അവർക്ക് കളക്‌ടറേറ്റിലെ എൻഡോസൾഫാൻ സ്‌പെഷ്യൽ സെല്ലിൽ അപേക്ഷിക്കാം. നിർമിച്ച ഭവനങ്ങൾ അർഹരായവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. ആയതിനാൽ തെറ്റായ പ്രചാരണത്തിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്‌ടർ അഭ്യർഥിച്ചു.

Read Also: എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE