തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ അതില്‍ മികച്ച ഉത്തരമായിരിക്കും മൂല്യനിര്‍ണയതിന് പരിഗണിക്കുന്നത്. സമാശ്വാസ സമയം 20 മിനിറ്റ് ഉണ്ടായിരിക്കും.
മാര്‍ച്ച് 17നാണ് എസ്എസ്എല്‍സി ഹയര്‍സെക്കന്ററി പരീക്ഷകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 30ന് അവസാനിക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചക്ക് ശേഷവും പ്ളസ്‌ടു പരീക്ഷകള്‍ രാവിലെയുമായിരിക്കും നടത്തുക.
National News: ഡെല്‍ഹിയിലെ റോഡിന് ഇനി സുശാന്തിന്‍റെ പേര്; നഗരസഭയുടെ അംഗീകാരം