മഴയിൽ ഒലിച്ചുപോയി കർഷകരുടെ പ്രതീക്ഷയും; ചെറുതാഴത്ത് 85 ഹെക്‌ടർ നെൽക്കൃഷി നശിക്കുന്നു

By Desk Reporter, Malabar News
paddy fields are being destroyed
Representational Image
Ajwa Travels

കണ്ണൂർ: തോരാതെ പെയ്യുന്ന മഴ കൊയ്‌തെടുക്കാറായ നെൽക്കതിരുകൾക്ക് നാശം വിതക്കുന്നു. വയലുകളിൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന നെൽച്ചെടികളാകെ വെള്ളത്തിലേക്ക് പതിച്ചുനിൽക്കുകയാണ്.

ചെറുതാഴം ഗ്രാമപ്പഞ്ചായത്തിൽ 13 പാടശേഖരങ്ങളിലായി 85 ഹെക്‌ടറോളം നെൽക്കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. അറത്തിൽ, അതിയടം, കുളപ്പുറം, കാരാട്ട്, ശ്രീസ്‌ഥ ചെറുതാഴം തുടങ്ങി പ്രധാന പാടശേഖരങ്ങളിലായി 150 ഹെക്‌ടറോളം സ്‌ഥലത്താണ് ഒന്നാം വിളയിറക്കാറുള്ളത്.

ഈ വർഷം വിത്തിടുന്ന സമയത്ത് പെയ്‌ത മഴ പകുതിയും നശിപ്പിച്ചു. കൃഷിവകുപ്പ് വിത്ത് വാഗ്‌ദാനം ചെയ്‌തെങ്കിലും നിരാശരായ പല കർഷകരും പിൻമാറിയതിനെ തുടർന്ന് അവശേഷിച്ചത് 85 ഹെക്‌ടർ നെൽക്കൃഷിയാണ്. എന്നാൽ ഈ നെല്ല് കൊയ്‌തെടുക്കാൻ സമയമായപ്പോൾ വീണ്ടും മഴ ഭീഷണി ആയിരിക്കുകയാണ്.

വെള്ളം കെട്ടിനിൽക്കുന്ന വയലിൽനിന്ന് നെല്ലും പുല്ലും കൊയ്‌തെടുക്കാനും ഉണക്കിയെടുക്കാനും പ്രയാസമേറെയാണ്. മഴ തുടർന്നാൽ നെല്ലും വൈക്കോലും നശിക്കുന്ന അവസ്‌ഥയിലെത്തും. മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ കൃഷി ഓഫിസർ പി നാരായണന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കടന്നപ്പള്ളി, കുഞ്ഞിമംഗലം, കോറോം വില്ലേജുകളിലും കൃഷി നാശമുണ്ട്.

Most Read:  ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ്; ജില്ലാ പോലീസ് മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE