ഊരുമൂപ്പന്റെയും മകന്റെയും അറസ്‌റ്റ്; പോലീസ് സംഘർഷം സൃഷ്‌ട്ടിച്ചതായി പരാതി, പ്രതിഷേധം

By Trainee Reporter, Malabar News
Police Atrocity

ഷോളയൂർ: അട്ടപ്പാടിയിൽ ഊരുമൂപ്പനെയും മകനെയും പോലീസ് അതിക്രമം കാട്ടി അറസ്‌റ്റ് ചെയ്‌തതായി പരാതി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും ഷോളയൂർ പോലീസ് ഭീകരാന്തരീക്ഷം സൃഷ്‌ട്ടിച്ച് അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ ആരോപണം. സംഭവത്തിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏതാനും ദിവസം മുൻപ് മുരുകനും കുടുംബവും ചേർന്ന് മറ്റൊരു ആദിവാസി കുടുംബത്തെ ആക്രമിച്ചതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിലെത്തി മുരുകനെയും പിതാവിനെയും അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ തടഞ്ഞതോടെയാണ് സ്‌ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടായത്. മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചതായും വിവരമുണ്ട്.

എന്നാൽ, കൃത്യനിർവഹണം നടത്തുന്നതിനിടെ തടസം നിന്നതിനാലാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മുരുകന്റെ ആക്രമണത്തിൽ മറ്റൊരു ആദിവാസി കുടുംബത്തിലെ ഒരാളുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, മുരുകനെയും മൂപ്പനെയും അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇവർ ഷോളയൂർ പോലീസ് സ്‌റ്റേഷനും അട്ടപ്പാടി എഎസ്‌പി ഓഫിസും ഉപരോധിച്ചു.

Read Also: കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE