ട്രെയിന്‍ എന്‍ജിന്റെ മുകളില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

By Staff Reporter, Malabar News
death image_malabar news
Representational Image
Ajwa Travels

ചെന്നൈ: ട്രെയിന്‍ എന്‍ജിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിയായ ജ്‌ഞാനേശ്വരനാണ് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയാണ് സംഭവം.

തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട എന്‍ജിന് മുകളില്‍ കയറി ജ്‌ഞാനേശ്വരന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനിടെ ആയിരുന്നു അപകടം. ട്രെയിനിന് മുകളില്‍ കയറിയ ജ്‌ഞാനേശ്വരന്റെ ശരീരത്തില്‍ ഹൈ വോള്‍ട്ടേജ് പവര്‍ ലൈന്‍ തട്ടുകയായിരുന്നു. അതിശക്‌തമായ വൈദ്യുതാഘാതമേറ്റ ജ്‌ഞാനേശ്വരന്റെ മരണം തല്‍ക്ഷണം സംഭവിച്ചു.

ജൂനിയര്‍ ക്വാളിറ്റി ഇന്‍സ്‌പെക്‌ടറായ പിതാവിനോടൊപ്പമാണ് ജ്‌ഞാനേശ്വരന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. അപകടം നടക്കുമ്പോള്‍ തൊട്ടടുത്ത പ്‌ളാറ്റ്‌ഫോമില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE