അയിഷ അസീസ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

By Syndicated , Malabar News
ayesha aziz
Ajwa Travels

ശ്രീനഗർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്‌മീർ യുവതി. 25കാരിയായ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസിൽ സ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ തൊട്ടടുത്ത വർഷം റഷ്യയിലെ സോകോൾ എയർബേസിൽ മിഗ്-29 വിമാനം പറത്തി പരിശീലനം നടത്തി. ബോംബെ ഫ്‌ളൈയിങ് ക്ളബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കിയ ശേഷം 2017ൽ വാണിജ്യ ലൈസൻസും അയിഷ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷങ്ങളിലായി കശ്‌മീരിലെ സ്‍ത്രീകൾ നല്ല പുരോഗമനം കാഴ്‌ചവെക്കുന്നുണ്ടെന്ന് അയിഷ പറഞ്ഞു. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ. കശ്‌മീരിലെ മിക്കവാറും എല്ലാ വനിതകളും മാസ്‌റ്റേഴ്സോ ഡോക്‌ടറേറ്റോ ചെയ്യുകയാണെന്നും അയിഷ പറഞ്ഞു.

‘ചെറുപ്പം മുതൽ യാത്ര ഇഷ്‌ടമായതു കൊണ്ടും പറക്കൽ ഇഷ്‌ടമായതു കൊണ്ടുമാണ് ഞാൻ ഈ മേഖല തിരഞ്ഞെടുത്തത്. ഈ മേഖലയിൽ ഒരുപാട് ആളുകളെ പരിചയപ്പെടാൻ കഴിയും. അതുകൊണ്ടാണ് ഞാൻ ഒരു പൈലറ്റാവാൻ ആഗ്രഹിച്ചത്’; അയിഷ പറഞ്ഞു. ഇത്തരത്തിൽ ഉള്ള നേട്ടത്തിന് പിന്നിൽ കുടുംബമാണെന്നും പിതാവാണ് തന്റെ റോൾ മോഡലെന്നും അയിഷ കൂട്ടിച്ചേർത്തു.

Read also: ട്വീറ്റിന്റെ പേരിൽ കേസ്; തരൂരും മാദ്ധ്യമ പ്രവർത്തകരും സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE