ബാബു ഇന്ന് ആശുപത്രി വിട്ടേക്കും; ആരോഗ്യനില തൃപ്‌തികരം

By News Desk, Malabar News
Young man trapped in cave at Palakkad
ബാബു
Ajwa Travels

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ചെറാട് സ്വദേശി ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ തുടരുന്ന ബാബുവിന്റെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്ന് ഡിഎംഒ അറിയിച്ചു.

വെള്ളം കുടിക്കാതെ ഏറെനേരം കഴിഞ്ഞതിനാൽ കിഡ്‌നിയുടെ പ്രവർത്തനം ഡോക്‌ടർമാർ വിലയിരുത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കുക. മാനസിക സംഘർഷം കുറയ്‌ക്കാൻ കൗൺസിലിങ് തുടരുന്നുണ്ട്.

തിങ്കളാഴ്‌ച ഉച്ചയോടെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 44 മണിക്കൂറിന് ശേഷമാണ് സൈന്യം രക്ഷപെടുത്തിയത്. ഇതിനിടെ ബാബുവിനെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു.

Also Read: മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; സ്‌റ്റേ ഇല്ല, വിധി പറയാന്‍ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE