300 കോടിയുടെ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ

By Staff Reporter, Malabar News
bajaj-auto-pune
Ajwa Travels

പൂനെ: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹന നിർമാണത്തിന്‌ മാത്രമായി പ്രത്യേക പ്ളാന്റ് കൊണ്ടുവരാൻ ഒരുങ്ങി ബജാജ് ഓട്ടോ ലിമിറ്റഡ്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രം സ്‌ഥാപിക്കുമെന്ന് കമ്പനി ബുധനാഴ്‌ച അറിയിച്ചു. വർധിച്ചു വരുന്ന ഇലക്‌ട്രിക്‌ വാഹന ഡിമാൻഡ് കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ തീരുമാനം.

ഇതിനകം തന്നെ പ്രാരംഭ നിർമാണ പ്രവർത്തനം ആരംഭിച്ച ഇവിടെ പ്രതിവർഷം 5,00,000 വൈദ്യുത വാഹനങ്ങൾ (ഇവി) ഉൽപാദിപ്പിക്കാനും ആഭ്യന്തര, കയറ്റുമതി വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ശേഷിയുണ്ടാകുമെന്ന് ബജാജ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.

അഞ്ച് ലക്ഷം ചതുരശ്ര അടി സ്‌ഥലത്ത് വ്യാപിച്ചു കിടക്കുന്ന പുതിയ യൂണിറ്റിൽ നിന്നുള്ള ആദ്യ വാഹനം 2022 ജൂണിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ഏകദേശം 800 തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഉണ്ടാവുക. ചേതക് സ്‌കൂട്ടറുകൾ നിർമിച്ചിരുന്ന പ്ളാന്റുകൾ ഉൾപ്പെടുന്ന സ്‌ഥലമാണ്‌ പൂനെയിലെ അകുർദി.

Read Also: മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE