വിറ്റാമിൻ സി…ആളൊരു വമ്പൻ

By Desk Reporter, Malabar News
Health news_2020 Aug 13
Ajwa Travels

വിറ്റാമിൻ സി എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ തെളിയുന്നത് ഒരു ലോഡ് ഓറഞ്ചും പിന്നെ കുറേ നാരങ്ങയുമായിരിക്കും. പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന ചുവന്ന പേരക്കയിൽ ഓറഞ്ചിനേക്കാൾ മൂന്നിരട്ടി വിറ്റാമിൻ സിയുണ്ടെന്ന് കേൾക്കുമ്പോൾ നമ്മളൊന്ന് ഞെട്ടും. പക്ഷേ സത്യം അതാണ്.

100 ഗ്രാം ഓറഞ്ചിൽ 64 മില്ലിഗ്രാം വിറ്റാമിൻ സിയും 100 മില്ലിലിറ്റർ നാരങ്ങാവെള്ളത്തിൽ 48 മില്ലിഗ്രാം വിറ്റാമിൻ സിയുമാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ 100 ഗ്രാം ചുവന്ന പേരക്കയിൽ 200 മില്ലിഗ്രാം വിറ്റാമിൻ സിവരെയുണ്ടെന്നാണ് ഇന്ത്യൻ ഭക്ഷണഘടന പട്ടികകൾ പറയുന്നത്.

വെള്ളത്തിൽ ലയിച്ചു ചേരാൻ കഴിയുന്ന വിറ്റാമിൻ സി അസ്‌കോർബിക് ആസിഡ് എന്ന പേരിലും അറിയപ്പെടുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകമായ പോഷകമാണ് വിറ്റാമിൻ സി.

ശരീരത്തിൽ സംഭരിക്കാൻ കഴിയുന്ന പോഷകമല്ല വിറ്റാമിൻ സി, അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ വിറ്റാമിൻ സി അധികമുള്ളവ ഉൾപെടുത്തണമെന്നാണ് ബംഗളൂരുവിൽ നിന്നുള്ള ഡയറ്റീഷ്യൻ ദർശിനി സുരേന്ദ്രൻ പറയുന്നത്.

നെല്ലിക്ക, പച്ചമാങ്ങ, പാവക്ക തുടങ്ങിയവയെല്ലാം വിറ്റാമിൻ സിയുടെ മികച്ച സ്രോതസുകളാണ്. 100 ഗ്രാം പച്ചമുളകിൽ പോലും 90 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.

പലതരം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പരിപ്പ്, പേരക്ക, പപ്പായ തുടങ്ങിയവയൊക്കെ ശരീരത്തിലെ വിറ്റാമിൻ സി മാത്രമല്ല മറിച്ച് ശരീരത്തിന് അത്യന്താപേക്ഷിതമായ മറ്റു പോഷകങ്ങളും നൽകുന്നു.

ഗുണങ്ങൾ

* ചർമ്മത്തിന് യുവത്വം നൽകാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഇലാസ്തികതയും ശക്തിയും നൽകി ചർമ്മത്തിനെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നു
* കണ്ണുകൾക്ക് താഴെയുള്ള കറുത്തപാടുകൾ മാറ്റുന്നു
* മുടിയുടെ ആരോഗ്യത്തിനും വിറ്റാമിൻ സി സഹായിക്കുന്നു
* നഖങ്ങൾക്ക് തിളക്കം നൽകുന്നു
* ശരീരത്തിലെ രക്തധമനികളുടെ ശക്തി വർദ്ധിപ്പിക്കുന്നു
* ദിവസം മുഴുവൻ ഉന്മേഷഭരിതരാകുവാനും വിറ്റാമിൻ സി സഹായകമാകുന്നു
* ശരീരത്തിൽ വേണ്ട വിറ്റാമിൻ സിയുടെ അളവ്

മുതിർന്ന സ്ത്രീകളിലും പുരുഷന്മാരിലും 40 മില്ലിഗ്രാം, ഗർഭിണികളിൽ 60 മില്ലിഗ്രാം, മുലയൂട്ടുന്ന അമ്മമാരിൽ 80 മില്ലിഗ്രാം, കുട്ടികളിൽ 30 മുതൽ 35 മില്ലിഗ്രാം വരെ, കൗമാരപ്രായക്കാരിൽ 40 മില്ലിഗ്രാം എന്നിങ്ങനെയാണ് ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ സിയുടെ അളവുകൾ.

അഭാവം

വളരെ അപൂർവമായേ വിറ്റാമിൻ സിയുടെ അഭാവം കാണപ്പെടാറുള്ളൂ. എങ്കിലും ആഴ്‌ചയിൽ 10 മില്ലിഗ്രാമിൽ താഴെയാണ് വിറ്റാമിൻ സി അകത്തു ചെന്നിരിക്കുന്നതെങ്കിൽ സ്കർവി, ക്ഷീണം, സന്ധിവേദന, എല്ലുരോഗങ്ങൾ എന്നിവ ഉണ്ടായേക്കാം. വിറ്റാമിൻ സിയുടെ അഭാവം മൂലം മുറിവുണങ്ങാൻ കാലതാമസവും പല്ലുകൾ എളുപ്പത്തിൽ കൊഴിഞ്ഞു പോകാനുള്ള സാധ്യതയും വിളർച്ചയുമുണ്ടാകുന്നു.

അധികമായാൽ…

വിറ്റാമിൻ സി അധികമായാലും പ്രശ്നങ്ങളുണ്ടാകും. 200മില്ലിഗ്രാമിലധികം വിറ്റാമിൻ സി ഒന്നിച്ച് കഴിക്കുന്നത് വയറിളക്കം, ഛർദി തുടങ്ങിയവയ്ക്ക് കാരണമായേക്കാം. വൃക്കയിൽ ഓക്സലൈറ്റ് കല്ലുകൾ രൂപം കൊള്ളുന്നതിനും വിറ്റാമിൻ സിയുടെ അമിതോപയോഗം കാരണമാകുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE