മഴ കനത്തു; ഭാരതപ്പുഴയിൽ ഒഴുക്ക് ശക്‌തം

By Team Member, Malabar News
Bharathappuzha
Ajwa Travels

പാലക്കാട് : മഴ ശക്‌തമായതോടെ ഭാരതപ്പുഴയിലും കൈവഴികളിലും ഒഴുക്ക് വർധിച്ചു. ഇത്തവണത്തെ കാലവർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇപ്പോൾ പുഴ നിറഞ്ഞൊഴുകുന്നത്. ഇതേ തുടർന്ന് നീർച്ചാലായി മാറിയിരുന്ന പുഴയിലെ മണൽ തിട്ടകളും പുൽക്കാടുകളും മൂടിയ സ്‌ഥിതിയാണ് നിലവിൽ.

കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിലാണ് ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞത്. പുഴക്കൊപ്പം തന്നെ കൈവഴികളായ തോടുകളും മറ്റും ഇതേ രീതിയിൽ നിറഞ്ഞൊഴുകുകയാണ്. കൂടാതെ മഴ ലഭിക്കാതെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന തടയണകൾ മിക്കവയും ഇപ്പോൾ നിറഞ്ഞു കഴിഞ്ഞു. ശക്‌തമായ മഴ പ്രതീക്ഷിച്ച് തടയണകളുടെ ഷട്ടറുകൾ നേരത്തെ തന്നെ ഉയർത്തിയിരുന്നു.

Read also : കോവിഷീൽഡ് വാക്‌സിനെ ഫ്രാൻസും അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE