‘ചാണ’; ഭീമന്‍ രഘുവിന്റെ ആദ്യ സംവിധാന സംരംഭം, പുതിയ പോസ്‌റ്ററുകളെത്തി

By Film Desk, Malabar News
Ajwa Travels

നടൻ ഭീമൻ രഘു സംവിധായകനായി അരങ്ങേറുന്ന ചിത്രം ‘ചാണ’യുടെ പുതിയ പോസ്‌റ്ററുകൾ പുറത്ത്. വേറിട്ട പ്രമേയം വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. അജി അയിലറയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്‌മിക സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വീറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ കെ ശശീന്ദ്രന്‍ കണ്ണൂര്‍ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം മീനാക്ഷി ചന്ദ്രനാണ് നായിക.

രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്‌ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്‌ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്‌ണു, മണികണ്‌ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങി നാടകരംഗത്തെ പ്രശസ്‌തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാകും ‘ചാണ’യെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തെങ്കാശി, കന്യാകുമാരി, ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് ‘ചാണ’ ചിത്രീകരിച്ചത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ആലപിച്ചിരിക്കുന്നത് ഭീമൻ രഘു ആണ്.

സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ: ക്യാമറ- ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്‌ടർ- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്റു, മേക്കപ്പ്- ജയമോഹന്‍, വസ്‌ത്രാലങ്കാരം- ലക്ഷ്‌മണന്‍, ആര്‍ട്ട്- അജയ് വര്‍ണ്ണശാല, ഗാനരചന- ലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, സംഗീതം- മുരളി അപ്പാടത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡിഐ- രഞ്‌ജിത്ത് ആര്‍കെ, സ്‌റ്റുഡിയോ- കെ സ്‌റ്റുഡിയോ കൊച്ചി, സ്‌റ്റില്‍സ്- ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ്, പിആര്‍ഒ- പിആര്‍ സുമേരന്‍.

Most Read: കെകെയുടെ മരണത്തില്‍ വീഴ്‌ചയുണ്ടായെന്ന് ഡോക്‌ടർമാര്‍; പോലീസിന്റെ വാദം തള്ളി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE