ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, യുപി മുന്നിൽ; നീതി ആയോഗ്

By Team Member, Malabar News
Bihar Jharkhand And UP Are The Poorest States In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ മുന്നിൽ. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക(എംപിഐ) പ്രകാരമാണ് ഈ 3 സംസ്‌ഥാനങ്ങൾ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്‌ഥാനങ്ങളായി കണ്ടെത്തിയത്. ബിഹാറിലെ 51.91 ശതമാനം ആളുകളാണ് സൂചിക പ്രകാരം ദരിദ്രർ. കൂടാതെ ജാർഖണ്ഡിൽ ഇത് 42.16 ശതമാനവും, ഉത്തർപ്രദേശിൽ 37.79 ശതമാനവുമാണ്.

സൂചിക പ്രകാരം നാലാം സ്‌ഥാനത്ത് മധ്യപ്രദേശാണ്. 36.65 ശതമാനമാണ് മധ്യപ്രദേശിൽ ദരിദ്രർ. കൂടാതെ അഞ്ചാം സ്‌ഥാനത്ത് മേഘാലയ(32.67)യാണ്. കേരളം(0.71 ശതമാനം), ഗോവ(3.76 ശതമാനം), സിക്കിം(3.82 ശതമാനം), തമിഴ്‌നാട്(4.89 ശതമാനം), പഞ്ചാബ്(5.59 ശതമാനം) എന്നിവയാണ് ഇന്ത്യയിലുടനീളമുള്ള ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്‌ഥാനങ്ങൾ.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്‌ഥാനത്തിലാണ് പഠനം നടത്തുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്‍തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 സൂചകങ്ങൾ ഇവയെ പ്രതിനിധീകരിക്കുന്നുണ്ട്.

Read also: പ്‌ളസ്‌ വൺ പ്രവേശനം; 50 അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE