ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ‘അവറാച്ചൻ ആൻഡ് സൺസ്’ ഇന്ന് കൊച്ചിയിൽ തുടങ്ങി. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച ലിസ്‌റ്റിൻ സ്‌റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമിക്കുന്ന 35ആംമത് ചിത്രമാണ് ‘അവറാച്ചൻ ആൻഡ് സൺസ്’.
ബിജു മേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പോളി വൽസൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അധ്യാപികയായ രേഷ്‌മയും ചേർന്ന് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
ബിജു മേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ ആരംഭിക്കും. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
കോ പ്രൊഡ്യൂസർ- ജസ്‌റ്റിൻ സ്‌റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, ഡിഒപി- സജിത് പുരുഷൻ, മ്യൂസിക്- സനൽ ദേവ്, ആർട്ട്- ആകാശ് ജോസഫ് വർഗീസ്, എക്‌സി. പ്രൊഡ്യൂസർ- നവീൻ പി തോമസ്, കോസ്‌റ്റ്യൂം- സ്‌റ്റെഫി സേവ്യർ, മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ്- ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൺ പൊടുത്താസ്.
അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് മാർക്കറ്റിങ് ഹെഡ്- ബബിൻ ബാബു, കാസ്‌റ്റിങ് ഡയറക്‌ടർ- ബിനോയ് നമ്പാല, സ്‌റ്റിൽസ്- ബിജിത് ധർമടം, ടൈറ്റിൽസ് ആൻഡ് പോസ്‌റ്റർ- യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ്- സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, ഡിജിറ്റൽ- പിആർ ആഷിഫ് അലി, പരസ്യം- ബ്രിങ്ഫോർത്ത്, മാർക്കറ്റിങ് ആൻഡ് ഡിസ്‌ട്രിബൂഷൻ- മാജിക് ഫ്രെയിംസ്, പിആർഒ- പ്രതീഷ് ശേഖർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’