ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപിയുടെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ അനുമതിയോടെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി അറിയിച്ചു. സംസ്‌ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളും പുതുതായി പാർട്ടിയിൽ എത്തിയ ഇ ശ്രീധരനും കമ്മിറ്റിയിൽ ഇടം പിടിച്ചിട്ടുണ്ട്.

സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്‌ദുള്ളക്കുട്ടി, മുൻ സംസ്‌ഥാന പ്രസിഡണ്ടുമാരായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, സികെ പദ്‌മനാഭൻ, പികെ കൃഷ്‌ണദാസ്, മെട്രോമാൻ ഇ ശ്രീധരൻ, സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്‌ണകുമാർ, പി സുധീർ, സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ഗണേശൻ, സഹ.ജനറൽ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോർച്ച സംസ്‌ഥാന പ്രസിഡണ്ട് നിവേദിത സുബ്രഹ്‌മണ്യൻ എന്നിവരടങ്ങിയ 16 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

പ്രഭാരി സിപി രാധാകൃഷ്‌ണൻ, സഹപ്രഭാരി സുനിൽ കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

Read also: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE