‘ശക്‌തി’ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

രാഹുലിന്റെ പ്രസ്‌താവന ശക്‌തി ദേവതയെ അപമാനിക്കുന്നത് ആണെന്നാണ് ബിജെപിയുടെ ആരോപണം.

By Trainee Reporter, Malabar News
Rahul Gandhi
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെൽഹി: ‘ശക്‌തി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. രാഹുലിന്റെ പരാമർശം ഹിന്ദുമത വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതും, പരസ്‌പര വൈരം വളർത്തുന്ന പ്രസ്‌താവനയും ആണെന്നാണ് ബിജെപി പരാതിയിൽ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ബിജെപിയുടെ നിർണായക നീക്കം.

മുംബൈയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുലിന്റെ പരാമർശം. തങ്ങൾ പോരാടുന്നത് മോദിക്കെതിരെയല്ല, ഒരു ശക്‌തിക്കെതിരെ (അധികാരത്തിന്) ആണെന്നായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ, രാഹുലിന്റെ പ്രസ്‌താവന ശക്‌തി ദേവതയെ അപമാനിക്കുന്നത് ആണെന്നാണ് ബിജെപിയുടെ ആരോപണം.

ഓരോ സ്‌ത്രീയും അമ്മയും പെങ്ങളും ശക്‌തിയുമാണ്. അവരെ എതിർക്കുകയാണ് ‘ഇന്ത്യ’ സഖ്യം ചെയ്യുന്നത് എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ, ഇത് നിഷേധിച്ച് രാഹുൽ തന്നെ രംഗത്തെത്തിയിരുന്നു.

തന്റെ വാക്കുകൾ പലപ്പോഴും വളച്ചൊടിക്കുകയാണ്. മോദി തെറ്റിദ്ധാരണ പരത്തുകയാണ്. താൻ ഉദ്ദേശിച്ചത് ഭരണഘടനാ സ്‌ഥാപനങ്ങളെ അടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്‌തിയെ കുറിച്ചാണ്. അത് മോദിയെ കുറിച്ച് തന്നെയാണ്. അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. അതിനാലാണ് ആ വാക്ക് വളച്ചൊടിക്കുന്നത് എന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE