കെ-റെയിൽ പദ്ധതിക്ക് എതിരെ ബിജെപി; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും

By Staff Reporter, Malabar News
'One nation one election' bill
Representational Image
Ajwa Travels

തിരുവനന്തപുരം: കെ-റെയിലിനെതിരെ സംയുക്‌ത പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെപി. സര്‍ക്കാരിന് കോടികള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നാളെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നേരത്തെ കെ-റെയില്‍ വിരുദ്ധ സംയുക്‌ത സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു.

വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത സമരത്തില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും പിന്തുണ നല്‍കി. സമരത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷനടക്കം പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള പാർട്ടിയുടെ തീരുമാനം. നാളെ പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടക്കും. പ്രക്ഷോഭത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം പാലക്കാട് ജില്ലയില്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിര്‍വഹിക്കും.

Read Also: സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; ആദ്യദൗത്യം ആരംഭിച്ചതായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE