തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

By Staff Reporter, Malabar News
a-n-radhakrishnan-bjp

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിഷയമാകുമെന്ന് ബിജെപി. ഇരു മുന്നണികളും ഭീകരർക്കൊപ്പമാണെന്നും സഭാ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അവർ ആത്‌മ വിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വികസന മുദ്യാവാക്യമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്ന് ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു. സിൽവർ ലൈൻ തൃക്കാക്കരയിൽ ചർച്ചയാവും.

കേരള സർക്കാരിന്റെ സാമ്പത്തിക ബാധ്യതയും മോദി സർക്കാരിന്റെ നയങ്ങളുമാവും ഇവിടെ ചർച്ച ചെയ്യപ്പെടുകയെന്നും എൻഡിഎ സ്‌ഥാനാർഥി വ്യക്‌തമാക്കി. മോദി സർക്കാരിന്റെ നയങ്ങൾ തൃക്കാക്കരയിൽ ചർച്ചയാവുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തേ പ്രതികരിച്ചിരുന്നു. എഎൻ രാധാകൃഷ്‌ണൻ ജനങ്ങൾക്ക് അറിയാവുന്ന മികച്ച സ്‌ഥാനാർഥിയാണ്. മതഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും കോൺ​ഗ്രസും സ്വീകരിക്കുന്നത്.

ക്രൈസ്‌തവ, ഹൈന്ദവ വിശ്വാസങ്ങളെ തകർക്കുന്ന മതഭീകരവാദികളോട് ഇടതിനും വലതിനും മൃദുസമീപനമാണുള്ളത്. മതഭീകര ശക്‌തികളെ വോട്ട്ബാങ്കിനുവേണ്ടി പ്രീണിപ്പിക്കുന്ന ഇവരുടെ നിലപാട് തൃക്കാക്കരക്കാർ തിരിച്ചറിയും. ക്രൈസ്‌തവസഭകൾ ഭീകരവാദ ശക്‌തികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന സമീപനം കൈക്കൊള്ളുന്നത് ആശ്വാസകരമാണ്. സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് ആദ്യം മുതലേ ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നും സുരേന്ദ്രൻ‌ ആരോപിച്ചു.

Read Also: ഇന്ന് പരിശോധിച്ചത് 572 സ്‌ഥാപനങ്ങള്‍; 10 കടകള്‍ക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE