2011 ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന് ശേഷം അതിലെ പ്രധാന കഥാപാത്രങ്ങള്‍ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം എത്തുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ബ്‌ളാക്ക് കോഫി’ എന്ന ചിത്രത്തിലൂടെയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പ്രധാന താരങ്ങള്‍ ഒരുമിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബുവും, ലാല്‍ അവതരിപ്പിച്ച കാളിദാസനും, ശ്വേതാ മേനോന്‍ അവതരിപ്പിച്ച മായാ കൃഷ്‌ണനും വീണ്ടുമെത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ബാബുരാജ് തന്നെയാണ്.
കാളിദാസനുമായി തെറ്റിപ്പിരിയുന്ന ബാബു നാല് സ്‌ത്രീകള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ കുക്കായി എത്തുന്നതില്‍ നിന്നാണ് ട്രെയ്ലര്‍ ആരംഭിക്കുന്നത്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം തന്നെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, സിനി സൈനുദ്ദീന്‍, സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്‌ഫടികം ജോർജ്, സാജു കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഓവിയ, ലെന, രചന നാരായണന്‍ കുട്ടി, ഓര്‍മ ബോസ്, പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍, അംബിക മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് താരങ്ങളായി എത്തുന്നത്.
സജേഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വദീപ്‌തി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജെയിംസ് ക്രിസാണ്. ബിജിബാല്‍ സംഗീതവും, സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Read also : മികച്ച അഭിപ്രായം നേടി ‘തങ്കം’ ടീസർ; കാളിദാസ് അമ്പരപ്പിച്ചെന്ന് പ്രേക്ഷകർ