ബ്ളാക് ഫംഗസ് ബാധ കേരളത്തില്‍ 7 പേർക്ക് റിപ്പോർട് ചെയ്‌തു

By News Desk, Malabar News

തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്‌ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട് ചെയ്‌തു. ഏഴുപേരില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട് ചെയ്‌തതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല.

എച്ച്ഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധ ശേഷി കുറവായിരിക്കുന്നതിനാൽ ഇവരില്‍ ബ്ളാക് ഫംഗസ് ബാധ ഗുരുതരമാകും. കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്‌തി കുറയുന്നതും സ്‌റ്റീറോയ്‌ഡുകളുടെ അശാസ്‍ത്രീയ  ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

 Also Read: മരണസംഖ്യയും രോഗബാധിതരും വർധിക്കും; കോവിഡ് ഇക്കൊല്ലം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന് ഡബ്ള്യുഎച്ച്ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE