പോലീസിന് നേരെ ബോംബാക്രമണങ്ങൾ; നിരവധി കേസിലെ പ്രതി പിടിയിൽ

By Web Desk, Malabar News
kasargod robbery case
Ajwa Travels

തിരുവനന്തപുരം: പോലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പേട്ട പോലീസ് പിടികൂടി. 20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു.

നിരവധി കേസുകളിലെ പ്രതിയായ ജാങ്കോ കുമാർ എന്ന് വിളിക്കുന്ന അനിൽ കുമാറിനെയാണ് പോലീസ് പിടികൂടിയത്. വധശ്രമ കേസുകളുൾപ്പെടെ കേസിലെ പ്രതിയായ അനിൽ കുമാറിനെ ഒരു മാസം മുമ്പ് പേട്ട പോലീസ് പിടികൂടാൻ പോയപ്പോഴാണ് ആദ്യം ബോംബാക്രമണം ഉണ്ടായത്. ബോംബേറിൽ ഒരു പോലീസുകാരന്റെ കേള്‍വി ശക്‌തി നഷ്‌ടമായി.

കരമനയിൽ കഴിഞ്ഞ ദിവസം ആയുധം കാട്ടി ഭീകരന്തീരം സൃഷ്‌ടിക്കുന്നു എന്ന വിവരത്തെ തുടർന്ന് എസ്ഐ രതീഷിന്റെ നേതൃത്വത്തിലെത്തി പോലീസ് സംഘത്തിന് നേരെയും അനിൽകുമാർ ബോംബെറിഞ്ഞു. ഇതേ തുടര്‍ന്ന് അനിൽ കുമാറിനെതിരെ ഗുണ്ടാ നിയമ പ്രകാരം പോലീസ് നടപടി ആരംഭിച്ചതായി ശംഖമുഖം അസിസ്‌റ്റന്റ്‌ കമ്മീഷർ പൃഥിരാജ് അറിയിച്ചു.

National News: ലഹരികേസ്; എൻസിബി ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE