ഐപിഎല്‍: ചെന്നൈ ടീമില്‍ കോവിഡ് ആശങ്ക

By Trainee Reporter, Malabar News
Chennai-Super-Kings_Malabar News
Chennai Super Kings

ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ ടീമില്‍ കോവിഡ് സ്‌ഥിരീകരിച്ചു . സൂപ്പര്‍ കിങ്‌സിന്റെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബിസിസിഐയുടെ നിര്‍ദേശപ്രകാരം താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും 3 കോവിഡ് പരിശോധനകള്‍ നടത്തും. യുഎഇയില്‍ എത്തുന്ന ദിവസം, മൂന്നാം ദിവസം, ആറാം ദിവസം എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തുക.ഇവ മൂന്നും നെഗറ്റീവായാല്‍ മാത്രമേ സുരക്ഷാ സംവിധാനമായ ബയോ-സെക്യൂര്‍ ബബിളിനുള്ളില്‍ പ്രവേശിപ്പിക്കൂ. എന്നാല്‍ ടീമിന്റെ ഒരു ബൗളര്‍ ആദ്യത്തെ രണ്ട് പരിശോധനകളിലും പോസിറ്റീവായെന്നാണ് അറിയാന്‍ കഴിയുന്നത്. കോവിഡ് സ്‌ഥിരീകരിച്ചവരെ 2 ആഴ്‌ച്ചത്തേക്ക് ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.അതിനു ശേഷം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഇവരെ ബയോ-സെക്യൂര്‍ ബബിളിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ കഴിയൂ.

6 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിക്ക് ശേഷമാണ് ഇവര്‍ക്ക് രോഗം സ്‌ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ ചെന്നൈ ടീമിന്റെ ക്വാറന്റൈന്‍, സെപ്റ്റംബര്‍ 1 വരെ തുടരും. അതേസമയം ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ബംഗളൂരു, രാജസ്‌ഥാൻ, പഞ്ചാബ് ടീമുകള്‍ പരിശീലനം തുടങ്ങി കഴിഞ്ഞു.

ചെന്നൈയില്‍ നടന്ന ടീമിന്റെ ക്യാമ്പില്‍ നിന്നാകും രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബിസിസിഐയും ചെന്നൈ ടീമും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE