കോഴ വാങ്ങിയ സംഭവം; സൈബി ജോസിനെതിരെ പോലീസ് കേസെടുത്തു

സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി.

By Trainee Reporter, Malabar News
saiby jose
Ajwa Travels

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി.

കേസിൽ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമ്മീഷണറെയാണ്. ഡിജിപിയുടെ നിർദ്ദേശം അനുസരിച്ച് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സൈബിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസം പോലീസിന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയിരുന്നു. അഡ്വ. ജനറലിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നിയമോപദേശം നൽകിയത്.

ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ സൈബി ജോസിനെതിരെ നിലനിൽക്കുന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അഭിഭാഷകൻ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പോലീസ് പ്രാഥമിക പരിശോധന നടത്തിയത്.

അതേസമയം, ആരോപണങ്ങൾ തള്ളി സൈബി ജോസ് രംഗത്തെത്തി. ‘കേസിന് പിന്നിൽ വ്യക്‌തി വൈരാഗ്യമാണ്. പരാതി നൽകിയത് അഭിഭാഷകരാണ്. കക്ഷികൾ പരാതി നൽകിയിട്ടില്ലെന്നും’ സൈബി പ്രതികരിച്ചു. ‘ഒരു സിസ്‌റ്റം തന്നെ ആക്രമിക്കുകയാണ്. താൻ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ മൽസരിക്കുമ്പോൾ തുടങ്ങിയ വേട്ടയാടലാണിത്. ഗൂഡാലോചനയ്‌ക്ക് പിന്നിൽ വീടിന് അടുത്ത് താമസിക്കുന്നയാളാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും’ സൈബി ജോസ് പ്രതികരിച്ചു.

Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE