ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

By Syndicated , Malabar News
tandav-web_series
Ajwa Travels

മുംബൈ: ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവി’നെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘താണ്ഡവ്’ ഒടിടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ് വിവാദം. സംഘപരിവാര്‍ പ്രൊഫൈലുകളിലാണ് പ്രതിഷേധം നടക്കുന്നത്.

നടനായ മുഹമ്മദ് സീഷന്‍ അയ്യൂബ് സ്‌റ്റേജ് പെര്‍ഫോമറായി രംഗത്തില്‍ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ വേഷം ധരിച്ചെന്നും ‘ആസാദി.. എന്താ….’ എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ രംഗം ഹിന്ദു ദൈവങ്ങളെ കളിയാക്കാന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അഭിനേതാവ് അയ്യൂബ് പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്‌തി ആണെന്നും കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ചുവെന്നും ഇവര്‍ പറയുന്നു.

താണ്ഡവിന് പുറമെ ആമസോണ്‍ പ്രൈമിനെയും ബഹിഷ്‌കരിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. രാഷ്‌ട്രീയക്കാരന്റെ വേഷത്തില്‍ സെയ്ഫ് അലി ഖാന്‍ ഉള്‍പ്പെടെ എത്തുന്ന വെബ് ഷോയില്‍ പ്രമുഖ താരങ്ങള്‍ വേഷമിടുന്നുണ്ട്.

Read also: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ പിന്‍വലിക്കുമെന്ന് കര്‍ഷക നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE