ഗോപിനാഥ് രവീന്ദ്രന് തുടരാനാകുമോ? കണ്ണൂർ വിസി പുനർ നിയമനത്തിൽ വിധി നാളെ

ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്‌‌ക്കാണ് വിധി പ്രസ്‌താവം. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ്‌ രവീന്ദ്രനും ഏറെ നിർണായകമാണ് വിധി.

By Trainee Reporter, Malabar News
gopinath-ravindran
Ajwa Travels

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്‌‌ക്കാണ് വിധി പ്രസ്‌താവം. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ്‌ രവീന്ദ്രനും ഏറെ നിർണായകമാണ് വിധി.

കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർ നിയമിക്കാനാകുമെന്ന് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞും നിയമനം നൽകിയ വിഷയം അന്തിമവാദത്തിൽ പരിഗണിച്ചപ്പോൾ, 60 വയസ് കഴിഞ്ഞവരെ വിസിമാരായി പുനർനിയമിക്കാൻ കഴിയില്ലെന്ന സർവകലാശാല ചട്ടം ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പുനർനിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നാണ് സർക്കാർ വാദിച്ചത്. അതേസമയം, നിയമത്തിൽ വ്യവസ്‌ഥ ചെയ്‌തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ മാത്രമേ പുനർനിയമനം നടത്താൻ കഴിയൂവെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിസിയെ നീക്കാൻ നിർദ്ദേശിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്‌ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു.

പുനർ നിയമനത്തെ ചാൻസലർ ആയ കൂടിയായ ഗവർണർ സുപ്രീം കോടതിയിൽ ശക്‌തമായി എതിർക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്‌ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്‌ട്രീയ ആയുധമാക്കിയിരുന്നു. പുനർനിയമനം നാളെ സുപ്രീം കോടതി റദ്ദാക്കിയാൽ അത് സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകും. മറിച്ചാണെങ്കിൽ ഗവർണർക്കും.

Most Read| ചൈനയിലെ വൈറസ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE