‘ബിജെപിയിൽ തുടരാനാവില്ല’; മുകുൾ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി

By Staff Reporter, Malabar News
mukul-roy-tmc
Ajwa Travels

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെ തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ ടിഎംസി ആസ്‌ഥാനമായ തൃണമൂല്‍ ഭവനിലെത്തി. അവിടെ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ അദ്ദേഹം വീണ്ടും പാർട്ടി അംഗത്വം സ്വീകരിച്ചു.

മുകുൾ റോയിയുടെ മകൻ ശുഭാൻഷുവും പിതാവിനൊപ്പം ടിഎംസിയിൽ ചേർന്നു. നിലവില്‍ ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനം വഹിച്ചിരുന്ന മുതിർന്ന നേതാവായിരുന്നു മുകുൾ റോയ്. ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട മുകുൾ റോയ് ബിജെപിയെ വിമർശിച്ചു. ‘ആർക്കും ബിജെപിയിൽ തുടരാനാവില്ല. താൻ ബിജെപി വിടാനുണ്ടായ സാഹചര്യങ്ങൾ കൂടുതൽ വിശദമായി പിന്നീട് അറിയിക്കും’ എന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

Read Also: ഇന്ധനവിലയിൽ പ്രതിഷേധിച്ചു; ദിഗ്‌വിജയ സിംഗിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE