ഇന്ധനവിലയിൽ പ്രതിഷേധിച്ചു; ദിഗ്‌വിജയ സിംഗിനെതിരെ കേസ്

By Syndicated , Malabar News
Protested fuel prices; Case against Digvijaya Singh

ഭോപ്പാൽ: ഇന്ധന വിലവർധനവിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അടക്കം 30 പേർക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് കേസെടുത്തത്.

30 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും ഉൾപ്പെടും. ഇന്ത്യൻ ശിക്ഷാനിയമം 188, 145 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.”- പോലീസ് അസിസ്‌റ്റന്റ് സൂപ്രണ്ട് അങ്കിത് ജയ്സ്വാൾ പറഞ്ഞു.

എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കിയാൽ ഇന്ധനവില 25 രൂപയെങ്കിലും കുറയ്‌ക്കാനാവുമെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞു. പെട്രോളിനും ഡീസലിനും 29 പൈസ വീതം ഇന്നും വർധിപ്പിച്ചിരുന്നു. 37 ദിവസത്തിനിടെ 22ആം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

Read also: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE