Wed, Oct 7, 2026
33 C
Dubai

‘ഓപ്പറേഷൻ അഖാൽ’; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 'ഓപ്പറേഷൻ അഖാൽ' എന്ന പേരിലായിരുന്നു...

യുഎസ്- റഷ്യ തർക്കം; ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്, മുന്നറിയിപ്പുമായി റഷ്യ

വാഷിങ്ടൻ: റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്‌ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡണ്ട് ദിമിത്രി മെദ്‌വദേവിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ്...

കലാഭവൻ നവാസ് അന്തരിച്ചു; ഹൃദയാഘാതമെന്ന് വിവരം

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രിതാരം, അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. 'പ്രകമ്പനം'...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി

71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. 'ജവാൻ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രമാണ് വിക്രാന്ത് മാസിയെ...

കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ; വിധി നാളെ, എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ

ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ഇന്നും ജാമ്യമില്ല. കേസിൽ നാളെ ബിലാസ്‌പുരിലെ എൻഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ എതിർത്തതായാണ് വിവരം....

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെപ്‌തംബർ ഒമ്പതിന് വോട്ടെടുപ്പും വോട്ടെണ്ണലും

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും...

ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ തട്ടിപ്പ്; രണ്ടുപ്രതികൾ ക്രൈം ബ്രാഞ്ചിൽ കീഴടങ്ങി

തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. ദിയയുടെ സ്‌ഥാപനത്തിലെ മുൻ ജീവനക്കാരായ വിനീത, രാധാകുമാരി...

അൻസിലിന്റെ മരണം വിഷം ഉള്ളിൽച്ചെന്ന്? മൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് കസ്‌റ്റഡിയിൽ

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലോത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...
- Advertisement -