കോൺഗ്രസ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്‌ടിക്കുന്നു; പ്രധാനമന്ത്രി
ചണ്ഡിഗഡ്: കോൺഗ്രസിനെ അടച്ചാക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഹരിയാനയിലെ പൽവാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ്...
തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്‌തമാക്കണം; മന്ത്രി എംബി രാജേഷ്
കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്‌തമാക്കണമെന്ന് തദ്ദേശ മന്ത്രി എംബി രാജേഷ്. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്‌ട്ര കോൺക്ളേവ്...
ഹവാല, ദേശവിരുദ്ധ പ്രവർത്തനങ്ങൾ, മലപ്പുറത്തെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല’; മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മോശം പ്രസ്‌താവന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ദേശീയ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ ഏതെങ്കിലും സ്‌ഥലത്തെ കുറിച്ചോ പ്രത്യേക പ്രദേശത്തെ...
കാൻപുരിൽ കളി തിരികെപിടിച്ച് ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ തകർപ്പൻ വിജയം
കാൻപുർ: ബംഗ്ളാദേശിനെതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തി. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും...
ഒളിച്ചുകളി തുടർന്ന് സിദ്ദിഖ്; അറസ്‌റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്‌ഐടി
കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാൽസംഗ കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്‌റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
അറസ്‌റ്റ് രേഖപ്പെടുത്തിയാൽ സിദ്ദിഖിനെ...
പീഡന പരാതി; നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം
കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ...
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി; ഇന്നുമുതൽ പ്രാബല്യത്തിൽ
കോട്ടയം: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില സംസ്‌ഥാനത്ത് വീണ്ടും വർധിപ്പിച്ചു. 48 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും തട്ടുകടക്കാർക്കും...
ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്‌മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്....







































