പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം പിൻവലിക്കും
കൊച്ചി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം...
സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല; മേഖലാ നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മേഖല തിരിച്ചുള്ള നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.
വൈദ്യുതി...
വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഒഴിവാക്കി
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിവേദ്യ സമർപ്പണത്തിന് ഭക്‌തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നൽകേണ്ടത്. എന്നാൽ, പൂജയ്‌ക്ക്...
200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ്; ഭൂരിഭാഗവും മലയാളികൾ
ന്യൂഡെൽഹി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി, മുന്നറിയിപ്പില്ലാതെ സമരം ചെയ്‌ത ജീവനക്കാർക്ക് എതിരെ നടപടി തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇതിൽ ഭൂരിഭാഗവും...
പീച്ചി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ: പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളേജിലെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർഥിയായ യഹിയയെ പീച്ചി ഡാമിലെ വൃഷ്‌ടി പ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് സ്‌കൂബ ടീം...
എയർ ഇന്ത്യ എക്‌സ്‌പ്രസ്; സമരം ചെയ്‌ത ജീവനക്കാരെ പിരിച്ചുവിട്ടു
ന്യൂഡെൽഹി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി, മുന്നറിയിപ്പില്ലാതെ സമരം ചെയ്‌ത എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരെ പിരിച്ചുവിട്ടു. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.
ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ...
രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; ഇന്നും കൂടുതൽ സർവീസുകൾ റദ്ദാക്കി
കണ്ണൂർ: രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ ഇന്നും കൂടുതൽ സർവീസുകൾ റദ്ദാക്കി. കണ്ണൂരിലും കരിപ്പൂരിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. കണ്ണൂരിൽ നിന്ന്...
കൊച്ചിയിലും ഇടുക്കിയിലും ശക്‌തമായ മഴ; ഇലക്‌ട്രിക് കേബിളുകൾ പൊട്ടി- ട്രെയിൻ ഗതാഗതം താറുമാറായി
തൊടുപുഴ: എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്‌തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്‌ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്‌ദി എക്‌സ്‌പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്ക് സമീപം...








































