ചലോ മാർച്ചിൽ വൻ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ചു- ട്രക്കുകൾ പിടിച്ചെടുക്കുന്നു
ന്യൂഡെൽഹി: കർഷക സംഘടനകളുടെ ഡെൽഹി ചലോ മാർച്ചിൽ വൻ സംഘർഷം. ട്രക്കുകളിലും ട്രാക്‌ടറുകളിലും കാൽനടയായും എത്തിയ പതിനായിരക്കണക്കിന് കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അമ്പാലയിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. കർഷകരെ പിരിച്ചുവിടാൻ പോലീസ്...
ജാതി സെൻസസ് സംസ്‌ഥാനങ്ങളുടെ കടമ, കേരളം പഴിചാരി രക്ഷപ്പെടുന്നു; കേന്ദ്രം
ന്യൂഡെൽഹി: ജാതിസെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വിഷയത്തിൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും...
ഗോഡ്‌സെ പ്രകീർത്തനം; ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ കാരണങ്ങളാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന്...
സംസ്‌ഥാനത്ത് ഇന്ന് കടയടപ്പ് സമരം; വ്യാപാരികൾ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും
കൊച്ചി: സംസ്‌ഥാനത്ത് ഇന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് കടയടപ്പ് സമരം. വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ്...
‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....
ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട്; കാൽലക്ഷത്തിലേറെ കർഷകരെത്തും
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ. സമരം പ്രഖ്യാപിച്ച കർഷകരുമായുള്ള മന്ത്രിതല രണ്ടാംഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഡെൽഹി ചലോ മാർച്ച് തുടങ്ങുമെന്ന് കർഷകർ വ്യക്‌തമാക്കി....
‘ഹൈ റിച്ച് ദമ്പതികൾ’ 19ന് ഇഡിക്കു മുന്നിൽ ഹാജരാകും
കൊച്ചി: അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തൃശൂരിലെ വസതിയിൽ റെയ്‌ഡിന് എത്തുന്ന വിവരം അറിഞ്ഞു ഒളിവിൽ പോയ ഹൈ റിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ 19ന്...
യുഎഇയിലെ ക്ഷേത്രം 14ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
ദുബൈ: യുഎഇ പ്രസിഡണ്ട് സംഭാവന നൽകിയ അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ക്ഷേത്രം നാളെയോ ഫെബ്രുവരി 14നോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ്...







































