നവരാത്രി ആഘോഷം; അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിഎച്ച്പി
ഭോപാല്‍: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് നൽകി വിഎച്ച്പി. ആഘോഷങ്ങള്‍ നടക്കുന്ന പന്തലുകളില്‍ രാത്രി സമയത്താണ് ദുര്‍ഗ ദേവിയെ സ്‌തുതിച്ചുകൊണ്ടാണ് ഗര്‍ബ നൃത്തം അരങ്ങേറുക....
ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യം; യെച്ചൂരി
ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളെ...
മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയ ബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഫീസ് നിരക്കുകള്‍ വ്യക്‌തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫിസിലും...
താലിബാൻ അനുകൂല പോസ്‌റ്റ്; പ്രതികൾക്ക് ജാമ്യം
ദിസ്‌പൂര്‍: അഫ്ഗാനിൽ ആക്രമണത്തിലൂടെ ഭരണത്തിലെത്തിയ താലിബാനെ അനുകൂലിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ 14 പേര്‍ക്ക് ജാമ്യം. സമൂഹ മാദ്ധ്യങ്ങളിൽ താലിബാൻ അനുകൂല പോസ്‌റ്റുകൾ ഇട്ടതിനെ തുടർന്ന് 16 പേരെയാണ് അസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്....
ചില കാര്യങ്ങളിൽ മാത്രമേ ചിലർ മനുഷ്യാവകാശ ലംഘനം കാണുന്നുള്ളൂ; പ്രധാനമന്ത്രി
ന്യൂഡെൽഹി: തങ്ങളുടെ രാഷ്‌ട്രീയ അജണ്ടക്ക് അനുയോജ്യമായ രീതിയിൽ ചിലർ മനുഷ്യാവകാശങ്ങളെ വ്യത്യസ്‌തമായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം കാപട്യക്കാർ ഇന്ത്യയുടെ പ്രതിച്ഛായക്ക് പോറലേൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാട് മനുഷ്യാവകാശ സങ്കൽപ്പത്തിന്...
ശബരിമല- പൗരത്വ സമരങ്ങൾ; ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദഗതി എന്നിവക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഗുരുതര- ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനായി സർക്കാർ...
കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയ ദൂരീകരണത്തിന് 'ദിശ ഹെല്‍പ് ലൈന്‍' സജ്‌ജമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056,...
സംസ്‌ഥാനത്ത് പ്രളയ സാധ്യതയില്ല; ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെങ്കിലും പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്‌ഥാനത്ത് എത്തും. എല്ലാ സജ്‌ജീകരണങ്ങളും...








































