പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു
കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്‌റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്‌ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ...
എൻഡോസൾഫാൻ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ട പരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
എന്നാൽ സ്‌പീക്കർ അനുമതി വിഷയത്തിൽ...
അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന
മുംബൈ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റിൽ പ്രതികരണവുമായി ശിവസേന. പ്രിയങ്ക ഒരു യോദ്ധാവാണ്, പോരാളിയാണ്. അവരുടെ ശബ്‌ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ആ മൂർച്ചയുണ്ട്; ശിവസേന മുഖപത്രമായ...
സഭയിൽ വരാൻ താൽപര്യം ഇല്ലെങ്കിൽ പിവി അൻവർ രാജിവെക്കണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന് എതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ...
കാടാമ്പുഴ കൂട്ടക്കൊല; പ്രതി വീണ്ടും ആത്‌മഹത്യക്ക് ശ്രമിച്ചു
മഞ്ചേരി: കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവെച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ആയിരുന്നു...
രാജ്യത്തെ ഇന്ധനവില വർധന; വിമർശനവുമായി സുബ്രഹ്‌മണ്യ സ്വാമി
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടാകുന്ന വർധനവ് മൂലം രാജ്യത്തെ സത്യസന്ധരായ മനുഷ്യരാണ് ദുരിതത്തിലാകുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം...
ലഖിംപൂർ കൂട്ടക്കൊല; മന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സമാധാനപരായി പ്രതിഷേധം നടത്തിയ കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ്...
24 മണിക്കൂറിൽ രാജ്യത്ത് 18,833 കോവിഡ് കേസുകൾ; 52 ശതമാനവും കേരളത്തിൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,833 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 24,770 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തി നേടിയത്. കൂടാതെ 278 പേരാണ് കഴിഞ്ഞ...








































