അമരീന്ദർ സിംഗിന്റെ അഭാവം പാർട്ടിയെ ബാധിക്കില്ല; ഹരീഷ്​ റാവത്ത്

By Syndicated , Malabar News
Ajwa Travels

ന്യൂഡെൽഹി: മുൻ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭാവം​ പാർട്ടിയെ ബാധിക്കില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്ത്​.​ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ റാവത്ത് പ്രതികരിച്ചത്. അമരീന്ദർ സിംഗിന്റെ അടുത്ത അനുയായികളായ നേതാക്കളും പാർട്ടി വിടുമെന്നാണ്​ വിവരം. ബിജെപിയുമായി സഖ്യ മനോഭാവം പ്രകടിപ്പിച്ചതോടെ സിംഗിൽനിന്ന്​ നിരവധി കോൺഗ്രസ്​ നേതാക്കൾ അകന്നതായും നേതൃത്വം വിലയിരുത്തുന്നുണ്ട്.

“അദ്ദേഹത്തിന്റെ തീരുമാനം കോൺഗ്രസിൽ യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ല. പുതിയ മുഖ്യമന്ത്രി ചരൺജിത്ത്​ സിംഗ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്‌ഥാനത്തിലാകും പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക. അദ്ദേഹം അത്​ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്​”- റാവത്ത്​ പറഞ്ഞു. ഉള്ളിലുള്ള മതേതരത്വത്തെ അമരീന്ദർ സ്വയം കൊന്നതായി തോന്നുന്നു. ഒരു വർഷത്തോളമായി ഡൽഹിയിലെ അതിർത്തിയിൽ കർഷകരെ തളച്ചിടുന്ന ബിജെപിയോട്​ അദ്ദേഹത്തിന്​ എങ്ങനെ ക്ഷമിക്കാൻ കഴിയുമെന്നും റാവത്ത്​ ചോദിച്ചു.

ചൊവ്വാഴ്‌ചയാണ്​ അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന വിവരം പുറത്തുവിട്ടത്​. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ്​ പാർട്ടിയെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേർത്തു.

Read also: ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE