‘എന്നോട് ആലോചിക്കേണ്ട കാര്യമില്ല’; ചെന്നിത്തലയുടെ പരസ്യ പ്രതികരണം
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി...
ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം
കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്‌സൺ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വെച്ചു...
കാട്ടാനകളുടെ ആക്രമണം; ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി
കൊച്ചി: കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമാണെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. കാട്ടാനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന...
സംസ്‌ഥാനത്ത് പോലീസ് തേർവാഴ്‌ച അവസാനിപ്പിക്കണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്‌ഥാനത്തെ പോലീസ് തേര്‍വാഴ്‌ച അവസാനിപ്പിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കുഞ്ഞുങ്ങളോടും സ്‌ത്രീകളോടും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം പോലീസിലുണ്ട്.
കോവിഡ് കാലത്തെ...
പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി
പ്രയാഗ്‌രാജ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയിലെ കൂടുതല്‍ വിചിത്ര പരാമര്‍ശങ്ങള്‍ പുറത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ്...
വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം
കൊച്ചി: കോവിഡ് വാക്‌സിന്റെ ഡോസുകൾ സ്വീകരിക്കുന്ന ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമാക്കി നിശ്‌ചയിച്ചത് വിദഗ്‌ധ അഭിപ്രായങ്ങളുടെയും, ശാസ്‌ത്രീയ...
നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി
കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍...
പൂർണ സഹകരണത്തിന് തയ്യാർ; ചൈന ഉറപ്പ് നൽകിയെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്‌ഥാനുമായി പൂര്‍ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചതായി താലിബാൻ. അഫ്ഗാനിലെ ചൈനീസ് എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ചൈന ഉറപ്പ് നൽകിയതായി താലിബാന്‍ വക്‌താവ് സുഹൈല്‍...








































