കോവിഡ് വാക്‌സിനേഷൻ; 80 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകി കേരളം

By Team Member, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണത്തിൽ സംസ്‌ഥാനം നിർണായക ഘട്ടം പിന്നിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് നിലവിൽ വാക്‌സിൻ എടുക്കാൻ യോഗ്യതയുള്ള ആളുകളിൽ 80.17 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയതായി അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം തന്നെ സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ആളുകൾ 32.17 ശതമാനവും കടന്നു. സംസ്‌ഥാനത്ത് ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിനുകൾ 3 കോടി കവിഞ്ഞിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ള ആളുകളിൽ പരമാവധി പേർക്ക് വാക്‌സിൻ നൽകി സംരക്ഷണം ഉറപ്പിക്കലാണ് നിലവിൽ സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ആളുകൾ 80 ശതമാനം കടന്നത് വലിയ നേട്ടമാണെന്നും, സെപ്റ്റംബറിൽ തന്നെ ബാക്കിയുള്ള ആളുകൾക്ക് കൂടി വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. അതേസമയം തന്നെ സംസ്‌ഥാനത്ത് നിലവിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Read also: അബദ്ധത്തിൽ അഞ്ചര ലക്ഷം അക്കൗണ്ടിൽ, മോദി തന്നതെന്ന് വാദം; യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE