Wed, Sep 30, 2026
38 C
Dubai

ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണയ്‌ക്ക്‌ പ്രത്യേക കോടതി വേണമെന്ന്‌ അന്വേഷണ സംഘം

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണയ്‌ക്ക്‌ പ്രത്യേക കോടതി വേണമെന്ന്‌ അന്വേഷണ സംഘം സർക്കാരിന്‌ റിപ്പോർട് നൽകി. നിക്ഷേപകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ചിനോട് വിശദീകരണം തേടിയിരുന്നു. ഇതേ...

ഐഡ ചുഴലിക്കാറ്റ്; യുഎസിലെ ലൂസിയാനയിൽ കനത്ത നാശനഷ്‌ടം

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്‌ടമാണ് ചു‍ഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇത് കത്രീന ചുഴലിക്കാറ്റിനെക്കാൾ കൂടുതൽ നാശം...

വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ

കാബൂൾ: അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്‌ഥാൻ വിടാനുള്ള അവസാന ദിനം നാളെയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ആഗസ്‌റ്റ് 31ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന സമയം. അതിനു മുന്‍പ് ഇന്നത്തോടെ...

വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്‌ഥലവും തീയതിയും തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം...

ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ്

ഷിംല: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി രാജീവ് സൈസാല്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ള...

ചെല്ലാനം തീരസംരക്ഷണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം തീരസംരക്ഷണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും. 344 കോടി രൂപയുടെ പദ്ധതിയാണ് തീര സംരക്ഷണത്തിനായി പ്രഖ്യാപിക്കുക. കിഫ്ബി സഹായത്തോടെ ജലസേചന വകുപ്പ് 344.2 കോടി രൂപ മുതൽ മുടക്കിൽ...

സംസ്‌ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ സംസ്‌ഥാനത്ത് ഇന്നുമുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍...
- Advertisement -