മധ്യപ്രദേശിൽ വഴിയോര കച്ചവടക്കാരന് നേരെ ആൾകൂട്ട മർദ്ദനം; സാധനങ്ങൾ കൊള്ളയടിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വഴിയോര കച്ചവടക്കാരന് ആൾകൂട്ടത്തിന്റെ മർദ്ദനം. വളക്കച്ചവടത്തിന്റെ മറവിൽ സ്‌ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വളകൾ വിൽക്കുന്നതിനിടെ സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ചാണ് ഒരു...
രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 25,072 കോവിഡ് കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് പോസിറ്റീവായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 25,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 44,157 ആളുകൾ രോഗമുക്‌തരാകുകയും, 389...
ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു
ലക്‌നൗ: അന്തരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മൃതശരീരത്തിൽ പുതപ്പിച്ച ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക വിരിച്ച സംഭവത്തിൽ വിവാദം ശക്‌തമാകുന്നു. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തി. ദേശീയ പതാകയെ...
തങ്ങളുടെ നിലപാട് ശരിയായിരുന്നു എന്ന് ചരിത്രം തെളിയിക്കും; ബൈഡൻ
വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം. ‘ഈ തീരുമാനം ശരിയാണെന്ന്...
കാക്കനാട് ലഹരിവേട്ട; ഇതുവരെ 10 കോടിയിലധികം ലഹരിമരുന്ന് കടത്തിയതായി അന്വേഷസംഘം
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണസംഘം. കേരളത്തിലേക്ക് പ്രതികൾ ഇതിനോടകം 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് കടത്തിയതായാണ് അന്വേഷണസംഘം വ്യക്‌തമാക്കുന്നത്. കൂടാതെ കേരളത്തിലേക്ക് അവസാനം എത്തിച്ച...
ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; കനത്ത സുരക്ഷ
ശ്രീനഗർ: ജമ്മു കശ്‌മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്‌എഫ് ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി...
സിസ്‌റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിൽ; ഡെൽഹിയിലേക്ക് മടങ്ങും
കാസർഗോഡ്: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്‌ത്രീ സിസ്‌റ്റർ തെരേസ ക്രാസ്‌തയെ ഡെൽഹിയിൽ എത്തിക്കും. സിസ്‌റ്റർ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രാസ്‌ത അറിയിച്ചു.
വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. വൻ തിരക്കാണെന്ന് സിസ്‌റ്റർ...
അഫ്ഗാൻ സ്വദേശികൾക്ക് ഇന്ത്യൻ വിസ; ഭേഭഗതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: അഫ്ഗാൻ സ്വദേശികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി വരുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിഷയത്തിൽ ഒരു പുനരാലോചനയും വേണ്ടെന്ന...








































