ഡ്രോൺ ആക്രമണം നേരിടാൻ തദ്ദേശീയ സാങ്കേതികവിദ്യ വാങ്ങാൻ സൈന്യം ഒരുങ്ങുന്നു

By Staff Reporter, Malabar News
anti-drone-system
Ajwa Travels

ന്യൂഡെൽഹി: അടിക്കടി രാജ്യത്ത് ഉണ്ടാവുന്ന ഡ്രോൺ ആക്രമണങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത ആന്റി-ഡ്രോൺ സാങ്കേതിക ഉപകരണങ്ങളാണ് സൈന്യം വാങ്ങുന്നത്. ഇതിനായി കമ്പനികൾക്ക് കരാർ നൽകിയതായാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ നാവികസേനക്കും, വ്യോമസേനക്കും (ഐഎഎഫ്) പുറമെ, മറ്റ് സുരക്ഷാ ഏജൻസികളും കാലതാമസം കൂടാതെ തദ്ദേശീയ ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾ ഉടനടി ലഭ്യമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഡ്രോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നവ ഉൾപ്പെടെ അതിർത്തി കടന്ന് അനധികൃതമായി എത്തുന്ന ഡ്രോണുകൾ പൂർണമായും തകർക്കാൻ കഴിയുന്ന പ്രഹരശേഷിയുള്ള ഉപകരണങ്ങൾ വരെ വാങ്ങാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി വ്യോമസേന ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾക്കും, സാങ്കേതിക വിദ്യക്കുമായി 155 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടതായാണ് സൂചന. ഹൈദരാബാദ് ആസ്‌ഥാനമായുള്ള സെൻ ടെക്നോളജീസാണ് കരാർ ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ ഉപകരണങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും നൽകാനാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.

Read Also: കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE