അവശ്യ മരുന്ന് പട്ടിക പുതുക്കി; 39 മരുന്നുകൾക്ക് വിലയിൽ ഇളവ്

By Team Member, Malabar News
Drugs
Ajwa Travels

ന്യൂഡെൽഹി: 39 മരുന്നുകളുടെ വിലയിൽ ഇളവ് നൽകി കേന്ദ്രസർക്കാർ. കാൻസർ, പ്രമേഹം എന്നിവയുടെ ചികിൽസക്ക് വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഉൾപ്പടെയാണ് ഇപ്പോൾ വില കുറച്ചത്. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ 39 മരുന്നുകൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് വിലയിൽ ഇളവ് ഉണ്ടായത്. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്.

അതേസമയം തന്നെ ബ്ളീച്ചിങ് പൗഡർ ഉൾപ്പടെയുള്ള 16 മരുന്നുകളെ ദേശീയ അവശ്യമരുന്ന് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 5 വർഷം കൂടുമ്പോഴാണ് രാജ്യത്ത് അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കുന്നത്. നിലവിൽ 370ഓളം മരുന്നുകളാണ് ദേശീയ അവശ്യ മരുന്ന് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Read also: യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE