Fri, Oct 2, 2026
31 C
Dubai

സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല; നാളെ അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്‌ചയും ലോക്ക്ഡൗൺ ഒഴിവാക്കിയത്. എന്നാൽ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകന യോഗം ചേരുന്നത്. കോവിഡ്...

കിഴക്കൻ മെക്‌സിക്കോയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 8 മരണം

മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയെ ദുരിതത്തിലാക്കി 'ഗ്രേസ്' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും, കടൽക്ഷോഭത്തിലും ഏകദേശം എട്ട് പേരോളം മരണപ്പെട്ടതായി അധികൃതർ അറിയിക്കുന്നു. കനത്ത മഴയും ശക്‌തമായ കാറ്റും മൂലം പ്രദേശത്തെ...

21.21 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതർ; മരണസംഖ്യയും കുതിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി 21 ലക്ഷം പിന്നിട്ടു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്‌. നിലവില്‍ ഒരു...

അഫ്‌ഗാനിൽ നിന്ന് 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യക്കാരെയും വഹിച്ചികൊണ്ടുള്ള വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്‌ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്....

‘അഫ്‌ഗാനിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണം’; വിവാദ പ്രസ്‌താവനയുമായി മെഹ്ബൂബ

ശ്രീനഗര്‍: അഫ്‌ഗാനിസ്‌ഥാനെ ചൂണ്ടി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്‌തി. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370...

‘താലിബാനെ അംഗീകരിക്കില്ല’; വ്യക്‌തമാക്കി യൂറോപ്യന്‍ യൂണിയൻ

ബെൽജിയം: താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു). താലിബാനുമായി ചര്‍ച്ചക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്‌തമാക്കി. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയുവിന്റെ തീരുമാനം. വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇയു തീരുമാനം. മനുഷ്യാവകാശങ്ങളുടെ...

കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. വനിതാ...

അഞ്ച് ജില്ലകളിൽ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ...
- Advertisement -