ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് മേയർ

By Staff Reporter, Malabar News
newyork-ida-storm
Ajwa Travels

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിന്റെ ഫലമായി അതിശക്‌തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. അപകടകരമായ സാഹചര്യങ്ങളും, വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതെന്ന് മേയർ ബിൽ ഡി ബ്ളാസിയോ പറഞ്ഞു. ചരിത്രപരമായ ഒരു കാലാവസ്‌ഥാ വ്യതിയാനത്തിനാണ് നഗരം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സബ്‌വേ സ്‌റ്റേഷനുകളിലേക്കും, വീടുകളിലേക്കും വെള്ളം ഒഴുകുന്നതും റോഡുകൾ വെള്ളത്തിനടിയിൽ ആയതും ഉൾപ്പെടെ ദുരന്തത്തിന്റെ വ്യാപ്‌തി വ്യക്‌തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നേരത്തെ ന്യൂജേഴ്‌സിയിലും സമാന സാഹചര്യം കണക്കിലെടുത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു. ഇവിടെ മഴക്കെടുതിയിൽ ഒരാൾ മരണപ്പെട്ടിരുന്നു.

Read Also: അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE