ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്‌ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കുമെന്ന്...
പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. 2022 ജനുവരി 9 വരെ...
കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ; സത്യപ്രതിജ്‌ഞ നാളെ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ആഴ്‌ചകള്‍ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് ബിഎസ് യെദിയൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബാസവരാജ്...
‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി
മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. "ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം"- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ് ജാവേദ് അക്‌തർ നല്‍കിയ അപകീര്‍ത്തി...
വാക്‌സിൻ സ്‌റ്റോക്കില്ല; സംസ്‌ഥാനത്തെ വാക്‌സിനേഷൻ നാളെ പൂർണമായി മുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം. സംസ്‌ഥാനത്തെ മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിൻ പൂർണമായും തീർന്നു. ജില്ലകളിലും കോവിഷീൽഡ് വാക്‌സിൻ തീർന്നു. ഇതോടെ നാളെ വാക്‌സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്‌ഥിതി.
സംസ്‌ഥാനത്തെ...
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി നാളെ വിധി പറയും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന വാദങ്ങള്‍ക്കിടെ സംസ്‌ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ...
സംസ്‌ഥാനത്ത് 5 പേർക്ക് കൂടി സിക
തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേർക്ക് കൂടി സിക വൈറസ് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി...
കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പെടുത്തണം; സുപ്രീം കോടതി
ഡെൽഹി: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. കോവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പടുത്തിയാൽ പോരായെന്നും കോടതി വ്യക്‌തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ്...







































