Sat, Oct 10, 2026
37 C
Dubai

ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍...

അനന്യയുടെ മരണം; പോലീസ് അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ കളമശ്ശേരി പോലീസ് ഇന്ന് അന്വേഷണം തുടങ്ങും. അനന്യയുടേത് ആത്‍മഹത്യ ആണെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ...

അഫ്‌ഗാൻ പൗരൻ കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തിയത് അമ്മാവനൊപ്പം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തതിന്‌ പിടിയിലായ അഫ്‌ഗാൻ പൗരൻ ഈദ് ഗുൽ കേരളത്തിൽ എത്തിയത് ഇയാളുടെ അമ്മാവന് ഒപ്പമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കപ്പൽശാലയിലെ കരാറുകാരന്റെ തൊഴിലാളിയാണ് ഈദ്...

കൊടകര കുഴൽപ്പണ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ...

അനുവദിച്ച കോവിഡ് വാക്‌സിനിൽ കേരളം 10 ലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ല; കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്തിന്‌ അനുവദിച്ച കോവിഡ് വാക്‌സിനിൽ 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി...

ട്രാൻസ് യുവതി അനന്യയുടെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

ടിപിആർ കൂടുതൽ; 5 ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക്‌ പ്രത്യേക ചുമതല

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പ്രത്യേക ചുമതല നൽകി. 5 ജില്ലകളിലാണ് ഇത്തരത്തിൽ ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചത്....

എയർ ഇന്ത്യ സ്വകാര്യവൽക്കരണം; നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് എയർ ഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി വിജയ് കുമാർ സിംഗ് വ്യക്‌തമാക്കി. കൂടാതെ അടുത്ത സെപ്റ്റംബർ 15ഓടെ ഓഹരികളുടെ ലേലം...
- Advertisement -