100 ശതമാനം പേർക്കും വാക്‌സിൻ; രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വർ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി: 100 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്‌ത ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യം നിലവിൽ കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഒഡീഷയുടെ തലസ്‌ഥാനമായ ഭുവനേശ്വർ ഈ നേട്ടം കൈവരിച്ചത്.

18 വയസിന് മുകളിലുള്ള 9 ലക്ഷം ആളുകളാണ് ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷനിൽ ഉള്ളത്. 18 വയസിനും 44 വയസിനുമിടയില്‍ പ്രായമുള്ള 5,17,000 പേരും, 45 വയസിന് മുകളില്‍ പ്രായമുള്ള 3,25,000 പേരും ഇവിടെയുണ്ട്. ഇവരിൽ 31,000 ആരോഗ്യപ്രവര്‍ത്തകരും 33,000 മുന്‍നിര പോരാളികളും ഉൾപ്പെടുന്നുണ്ട്. ജൂലൈ 31ആം തീയതിക്ക് മുൻപായി ഈ വിഭാഗങ്ങളിൽ ഉള്ള എല്ലാ ആളുകൾക്കും വാക്‌സിൻ നൽകുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നതായി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

മറ്റ് സ്‌ഥലങ്ങളിൽ നിന്നും ഭുവനേശ്വറിൽ എത്തിയ ആളുകൾ ഉൾപ്പടെ 18,16,000 ആളുകൾക്കാണ് ഇതുവരെ ഭുവനേശ്വർ നഗരത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തിട്ടുള്ളത്‌. വാക്‌സിനേഷനായി ആകെ 55 കേന്ദ്രങ്ങളാണ് ബിഎംസിയിൽ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 30 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സാമൂഹിക ആരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.

Read also : സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE