സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി

By Desk Reporter, Malabar News
Home-for-Sneha
Ajwa Travels

പാലക്കാട്: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ സ്‌ഥാനം പിടിച്ച വിദ്യാർഥിനി സ്‌നേഹ കണ്ണന് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസുകളുടെ കൂട്ടായ്‌മയിലാണ് വീട് നിർമിച്ചത്.

മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ ബജറ്റില്‍ ആമുഖമായി ചേര്‍ത്ത കവിത എഴുതിയത് സ്‌നേഹ ആയിരുന്നു. സ്‌നേഹയുടെ സ്വപ്‍ന ഭവനം യാഥാർഥ്യം ആയപ്പോൾ അവിടെ തോമസ് ഐസക്കും എത്തി. വീടിന്റെ താക്കോൽ തോമസ് ഐസക് തന്നെ നേരിട്ട് കൈമാറി. വീടിന് ‘സ്‌നേഹവീട്’ എന്ന് പേരുമിട്ടു.

വീടിനായി എട്ടര ലക്ഷം രൂപ സമാഹരിക്കാനായത് ജനകീയാസൂത്രണ പ്രവര്‍ത്തകരുടെ നേട്ടമാണെന്ന് തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന് മുന്നില്‍ കവിത ചൊല്ലിയാണ് സ്‌നേഹ സന്തോഷം പ്രകടിപ്പിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്‌നേഹയുടെ കവിത ബജറ്റില്‍ തോമസ് ഐസക് ആമുഖമായി ചേര്‍ത്തത്. തുടര്‍ന്ന് സ്‌നേഹ മാദ്ധ്യമശ്രദ്ധ നേടി. സ്‌നേഹക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് തോമസ് ഐസക് അറിഞ്ഞത്. തുടര്‍ന്ന് സ്‌നേഹക്ക് വീടുനല്‍കുമെന്ന് വാഗ്‌ദാനം നൽകുകയായിരുന്നു.

Most Read:  90 പൈസക്ക് വാങ്ങിയ സ്‌പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE