Sun, Oct 11, 2026
33 C
Dubai

ഡെൽഹി കലാപകേസിൽ പോസിക്യൂഷൻ പരാജയപ്പെട്ടു; കോടതിയുടെ ആദ്യ വിധി

ന്യൂഡെല്‍ഹി: 2020 ഫെ​ബ്രു​വ​രി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഡെല്‍ഹി കോടതി. ബട്ടൂര എന്നറിയപ്പെടുന്ന സുരേഷ് എന്നയാള്‍ക്കെതിരെയുള്ള കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്‌ച; അഫ്‌ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്‌ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്‌തിരുന്ന അഫ്‌ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി എത്തിയത്. അസം സ്വദേശിയായ...

ഓക്‌സിജന്‍ ക്ഷാമത്തിൽ കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; നേരിടാനൊരുങ്ങി പ്രതിപക്ഷം

ഡെൽഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ...

പാര്‍ടി നേതാവിന് എതിരായ പീഡന ആരോപണം; പരാതിക്കാരി എൻസിപി കമ്മീഷനെ കാണില്ല

കൊല്ലം: കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിൽ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നതോടെ കമ്മീഷനെ നിയോഗിച്ച് എൻസിപി. നേതാവിനെതിരെ ഉയര്‍ന്ന പീഡന ആരോപണം പ്രാദേശിക തലത്തിലുള്ള...

അനന്യ കുമാരിയുടെ മരണം; അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ട്രാന്‍സ്‌ജെൻഡര്‍ ആക്‌ടിവിസ്‌റ്റ്‌ അനന്യ കുമാരി അലക്‌സിന്റെ (28) ആത്‍മഹത്യയുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിർദ്ദേശം. ആരോ​ഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. ലിംഗമാറ്റ ശസ്‍ത്രക്രിയകളുമായി...

ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; ശശി തരൂർ

ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ ആണെന്ന് ശശി തരൂർ എംപി. പെഗാസസ് ചാര സോഫ്റ്റ്‍‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെപിസി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നും തരൂർ പറയുന്നു. സുപ്രീം...

‘ആരോപണങ്ങള്‍ ഉന്നയി‌ച്ചാല്‍ രാജിവെയ്‌ക്കേണ്ടതില്ല’; ഫോണ്‍വിളി വിവാദത്തില്‍ പിസി ചാക്കോ

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ കൂടുതൽ അന്വേഷണത്തിനായി രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോ. അവര്‍ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോര്‍ട് സമര്‍പ്പിക്കും. പാര്‍ട്ടിക്കെതിരെ...

രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ വിലക്ക്

ടോക്യോ: ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിന് ഒളിമ്പ്കസിൽ പങ്കെടുക്കുന്നതിന് വിലക്ക്. രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അശ്വാഭ്യാസ(ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ഒളിമ്പിക്‌സിൽ മൽസരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ...
- Advertisement -